എന്താണ് നിപർ ജെ ഇ ഇ

Wait 5 sec.

ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന രാജ്യങ്ങളിൽ ഫാർമസി മേഖലയിൽ വൈദഗ്‌ധ്യമുള്ളവരുടെ ആവശ്യം വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഫാർമസി വിഷയങ്ങളിലെ ഉപരിപഠനം ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. മരുന്നുകളുടെ നിർമാണം, അവയുടെ സുരക്ഷാ പരിശോധന, ഗുണനിലവാര പരിശോധന, ഗവേഷണം എന്നിങ്ങനെ ഫാർമസി പഠന മേഖല വിപുലമായി കഴിഞ്ഞു. അതിനാൽ മികച്ച ഫാർമസി ഉപരിപഠന സ്ഥാപനങ്ങളിൽ ചേരാൻ വഴിയൊരുക്കുന്ന ദേശീയ തല പരീക്ഷയായ നിപർ ജെ ഇ ഇയുടെ വിശദാംശങ്ങൾ ഇന്നത്തെ അവസരത്തിൽ മനസ്സിലാക്കാം.ഇന്ത്യയിൽ ഫാർമസി രംഗത്തെ ദേശീയ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിപർ-NIPER) നടത്തുന്ന പരീക്ഷയിലൂടെയാണ് സ്ഥാപനത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ ഉന്നതപഠന പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകുന്നത്. ഹൈരാബാദ്, ഹാജിപൂർ, മൊഹാലി, അഹമ്മദാബാദ്, കൊൽക്കത്ത, റായ്ബറേലി, ഗുവാഹത്തി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ എം ഫാം, എം എസ് (ഫാം), എം ബി എ (ഫാം), എം ടെക്, പി എച്ച് ഡി എന്നീ പഠന പ്രോഗ്രാമുകളുണ്ട്. ഈ വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാൻ മേയ് 16 വരെ സമയമുണ്ട്. നിപർ മൊഹാലി കേന്ദ്രമാണ് ഇത്തവണ പരീക്ഷാ ചുമതല നിർവഹിക്കുന്നത്.അപേക്ഷാ യോഗ്യതബി ഫാം പരീക്ഷ 60 ശതമാനം മാർക്കിൽ/ഗ്രേഡ് കുറയാതെ പാസ്സായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 55 ശതമാനം / തത്തുല്യം ഗ്രേഡ്. ഭിന്നശേഷിക്കാർക്ക് 50 ശതമാനം/തത്തുല്യം ഗ്രേഡ് മതി. അപേക്ഷകർക്ക് നെറ്റ്/ ജി പാറ്റ്/ഗേറ്റ്/തത്തുല്യം സ്‌കോർ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ എം എസ് സി/ബി ടെക് ജയിച്ചവർക്കും അർഹതയുണ്ട്. മെഡിക്കൽ/ഡെന്റൽ/ആയുർവേദ/വെറ്ററിനറി ബിരുദധാരികൾക്ക് ദേശീയ പരീക്ഷകളിലെ സ്‌കോർ ആവശ്യമില്ല. ജൂലൈ 31 നകം ഫൈനൽ സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.പ്രോഗ്രാമുകൾ ഏതൊക്കെഎം എസ് ( ഫാം)ട്രഡീഷനൽ മെഡിസിൻ/മെഡിസിനൽ കെമിസ്ട്രി/ഫാർമസ്യൂട്ടിക്കൽ അനാലിസിസ്/നാച്വറൽ പ്രൊഡക്ട്‌സ്/ഫാർമക്കോളജി ആൻഡ് ടോക്‌സിക്കോളജി/ഫാർമസ്യൂട്ടിക്‌സ്/ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി സയൻസസ്/ഫാർമക്കോ ഇൻഫോർമാറ്റിക്‌സ്/റെഗുലേറ്ററി ടോക്‌സിക്കോളജി.എം ഫാംഫാർമസി പ്രാക്ടീസ്/ ഫാർമസ്യൂട്ടിക്കൽ ടെക്‌നോളജി/ക്ലിനിക്കൽ റിസർച്ച്.എം ബി എ ( ഫാം)ഫാർമസ്യൂട്ടിക്കൽ മാനേജ്‌മെന്റ്.എം ടെക്ബയോ ഫാർമസ്യൂട്ടിക്കൽസ്/ മെഡിക്കൽ ഡിവൈസസ്/ബയോടെക്നോളജി/ഫാർമസ്യൂട്ടിക്കൽ ടെക്‌നോളജി (ബയോടെക്‌നോളജി/ മെഡിസിനൽ കെമിസ്ട്രി/പ്രൊസസ് കെമിസ്ട്രി).പ്രവേശന പരീക്ഷആകെ 200 മാർക്കിന്റെ പരീക്ഷക്ക് രണ്ടര മണിക്കൂറാണ് സമയം. രണ്ട് ഭാഗങ്ങളിലായി ആകെ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. സെക്‌ഷൻ എയിൽ ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, റീസണിംഗ്, ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നായി 80 ചോദ്യങ്ങളും സെക്‌ഷൻ ബി യിൽ ബി ഫാം സിലബസ്സിനെ ആസ്പദമാക്കി 120 ചോദ്യങ്ങളും ഉണ്ടാകും. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവുണ്ടായിരിക്കും.മറ്റ് വിവരങ്ങൾഎം ബി എ (ഫാം) പ്രോഗ്രാമിന് പ്രവേശന പരീക്ഷയെ തുടർന്ന് ഗ്രൂപ്പ് ഡിസ്‌കഷൻ/പേഴ്‌സനൽ ഇന്റർവ്യൂ ഉണ്ടാകും. ഇവയിലെ പ്രകടനവും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ്.അപേക്ഷയിലെ തിരുത്തലുകൾക്ക് മേയ് 18 -19 തീയതികളിൽ അവസരമുണ്ടാകും.പ്രവേശന പരീക്ഷ ജൂൺ 13ന് നടക്കും. തിരുവനന്തപുരത്തും ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.ഗവേഷണംനിപറിന്റെ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണത്തിനും അവസരമുണ്ട്. ഫാർമസ്യൂട്ടിക്കൽ സയൻസിന് പുറമെ കെമിക്കൽ/ ബയോളജിക്കൽ ശാഖകളിലും ഇവിടെ പി എച്ച് ഡി പ്രോഗ്രാമിന് ചേരാം. പി ജി പരീക്ഷയിൽ 60 ശതമാനത്തിൽ കുറയാതെയുള്ള മാർക്ക്/ തത്തുല്യം ഗ്രേഡും ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അർഹതയുണ്ട്. ഗേറ്റ്/നെറ്റ്/ ജി പാറ്റ്/ തത്തുല്യം ദേശീയ പരീക്ഷകളിലെ സാധുവായ സ്‌കോർ വേണം. മെഡിക്കൽ/ഡെന്റൽ/ ഫാർമസി/ വെറ്ററിനറി പി ജിക്കാർക്ക് ദേശീയ പരീക്ഷാ സ്‌കോർ വേണമെന്നില്ല. വിവരങ്ങൾക്ക് –www.niper.gov.in/niperjee2026. ഇ മെയിൽ –2026niperjee@gmail.com.ഫോൺ -0172/2292000,2292001,9154114978.