തീവണ്ടി യാത്ര ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഭൂരിഭാഗം പേരും ‍വലിയ റെയില്‍പാളങ്ങളിലൂടെയുള്ള തീവണ്ടിയിലായിരിക്കും യാത്ര ചെയ്തിട്ടുണ്ടാകുക. എന്നാല്‍, വേറിട്ട അനുഭവമാണ് കുഞ്ഞന്‍ റെയില്‍പാളങ്ങളിലൂടെ സഞ്ചരിക്കുന്ന മലയോര തീവണ്ടികളിലൂടെയുള്ള യാത്ര സമ്മാനിക്കുക. യുനെസ്കോ ലോകപൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് മലയോര തീവണ്ടിപാതകള്‍. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മലയോര റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ എന്നിവയാണ് ഈ പ്രധാന പാതകള്‍. പരമ്പരാഗത തീവണ്ടികളില്‍നിന്ന് വ്യത്യസ്തമായി ടോയ് ട്രെയിനുകളാണ് ഈ പാതകളില്‍ സര്‍വീസ് നടത്തുക. ഇവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.നീലഗിരി മലയോര റെയില്‍വേതമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോര റെയില്‍വേ. നീലഗിരി മലനിരകളിലൂടെയാണ് ഇൗ തീവണ്ടി കടന്നുപോകുന്നത്. മണിക്കൂറില്‍ ശരാശരി 10 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തില്‍നിന്ന് 2200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ തീവണ്ടിയുടെ സര്‍വീസ്. നിരവധി സിനിമകളിലും ഊട്ടി മലയോര റെയില്‍വേ ഇടംപിടിച്ചിരുന്നു.കല്‍ക്ക-ഷിംല മലയോര റെയില്‍വേ‘മലനിരകളുടെ റാണി’ എന്നറിയപ്പെടുന്ന ഷിംലയിലേക്ക് കല്‍ക്കയില്‍നിന്നുള്ള ഈ മലയോര തീവണ്ടി അവിസ്മരണീയമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്. 96 കിലോമീറ്റര്‍ നീളമുള്ള ഈ മലയോര പാതയിലൂടെയുള്ള യാത്ര ഏതൊരാളെയും വിസ്മയിപ്പിക്കും. ജനുവരി മാസത്തിലാണ് യാത്രയെങ്കില്‍ മഞ്ഞ് മൂടിയ പാതയിലൂടെയാകും ട്രെയിന്‍ പോകുക. സ്വപ്നതുല്യമായ അനുഭവമായിരിക്കും ഇത്. വിദേശികളടക്കം നിരവധിപേരാണ് ഇൗ യാത്ര ആസ്വദിക്കാന്‍ എത്താറുള്ളത്.Also Read: ഡബിള്‍ ഡക്കര്‍ തീവണ്ടിയില്‍ യാത്ര ചെയ്യണോ? അറിയാം ഇന്ത്യയിലെ ഈ തീവണ്ടി റൂട്ടുകള്‍ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേപശ്ചിമ ബംഗാളിലെ ന്യൂ ജയ്പാല്‍ഗുഡി, ഡാര്‍ജിലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര റെയില്‍പാതയാണ് ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ. ഉയരവും നിര്‍മാണ വൈഭവവും കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ പാതയാണിത്. 1879നും 1881നുമിടയിലാണ് ഈ റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്. ഇന്ത്യയിലെ പ്രമുഖ മലയോര സുഖവാസ കേന്ദ്രമായ ഡാര്‍ജിലിങ്ങിന്റെ അതിമനോഹരമായ കാഴ്ചകള്‍ ഈ തീവണ്ടി യാത്രയില്‍ ആസ്വദിക്കാം.The post മലയോര തീവണ്ടിയാത്രയുടെ മായാജാലം അനുഭവിക്കണോ? ഇന്ത്യയിലെ മലയോര റെയില്പ്പാതകള് പരിചയപ്പെടാം appeared first on Kairali News | Kairali News Live.