കണ്ണൂര്‍ | പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവിടുത്തെ ഒഴിഞ്ഞ പറമ്പില്‍ പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എ സി പി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്തെത്തി.കഴിഞ്ഞ ദിവസം വടകര ചാനിയം കടവിന് സമീപത്തുനിന്ന് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.