കോഴിക്കോട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

Wait 5 sec.

കോഴിക്കോട് പൂവാട്ടുപറമ്പിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.ALSO READ: ‘കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കിൽ അത് വേണ്ട’; ടി പി സെൻകുമാറിനും ശ്രീലേഖക്കുമെതിരെ ടി എം തോമസ് ഐസക്വീട്ടിൽ നിന്ന് പത്ത് പവൻ വരുന്ന സ്വർണം, ഡയമണ്ട് കമ്മൽ, 30000 രൂപ എന്നിവ മോഷണം പോയി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിവ്യയും കുടുംബവും തൃശ്ശൂരിൽ പോയ സമയത്താണ് മോഷണം നടന്നത്.The post കോഴിക്കോട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം appeared first on Kairali News | Kairali News Live.