തിരുവനന്തപുരം| തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. രാഹുലും പ്രതിയുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു.തുടര്‍ന്ന് പ്രതിതാക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് കുത്തുകയായിരുന്നു. കുത്തേറ്റ ഉടന്‍ രാഹുലിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.