മലയാളത്തിലെ 200 കോടി വിജയത്തിന് പിന്നാലെ വാഴ 2 തെലുങ്കിലേക്ക്. ഇതിന്റെ ഭാഗമായി ഹൈദരബാദിലേക്ക് എത്തിയ ഹാഷിറിന്റെയും ടീമിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. വലിയ പരിപാടികളോടെ ആണ് വാഴ 2 വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് നടത്തിയത്. ഇതിനൊപ്പം തന്നെ രാം ചരണിന് കൈകൊടുക്കുന്ന ഹാഷിറിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.പോയി ഇതെവിടെ വരെ പോയെന്നാണ് സോഷ്യൽ മീഡിയ ഹാഷിറിനോട് ടീമിനോടും സോഷ്യൽ മീഡിയ ചോദിക്കുന്നത്. എടാ എന്തൊക്കെ ആട ഈ വലിയ ഹൈദരാബാദിൽ നടക്കുന്നത് അഭിനന്ദനങ്ങൾ അനിയാ,നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ആണ് ഈ വിജയമെന്നാണ് മറ്റൊരു കമന്റ്. ഒറ്റ പടം കൊണ്ടു പാൻ ഇന്ത്യൻ ആയോ എന്ന് അത്ഭുതം കൂറുകയാണ് ആളുകൾ.ALSO READ; ‘കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പോലും പണയം വെച്ചു; അഭിലാഷ് പിള്ള പറയുന്നത് കള്ളം’: നിർമാതാവ് മുരളി കുന്നുംപുറത്ത്ഹാഷിർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങാക്കിയ ഡയലോഗുകളാണ് കമന്റുകളിൽ നിറഞ്ഞു നിൽക്കുന്നത്. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഒരു വലിയ ആരാധകവൃന്ദം തന്നെ ഹാഷിറിനും ടീമിനുണ്ട്. ആ സ്വീകാര്യത ചിത്രത്തിനും ലഭിച്ചിട്ടുണ്ട്.നടൻ നാനിയാണ് വാഴ 2വിന്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തത്. ഷൈൻ സ്ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ എത്തിക്കുന്നത്. ഏപ്രിൽ 24നാണ് ചിത്രത്തിന്റെ തെലുങ്ക് റിലീസ്.The post എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ! പാൻ ഇന്ത്യനായി ഹാഷിറും ടീമും appeared first on Kairali News | Kairali News Live.