‘കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പോലും പണയം വെച്ചു; അഭിലാഷ് പിള്ള പറയുന്നത് കള്ളം’: നിർമാതാവ് മുരളി കുന്നുംപുറത്ത്

Wait 5 sec.

സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിലാഷ് പിള്ള പറയുന്നത് കള്ളമാണെന്ന് നിർമാതാവ് മുരളി കുന്നുംപുറത്ത് കൈരളി ന്യൂസിനോട് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വസ്‌തുതയല്ല. അഭിലാഷ് പിള്ളയോട് കടം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്ദനെ അനാവശ്യമായി വലിച്ചിഴക്കുന്നു എന്നാണ് മുരളി കുന്നുംപുറത്ത് പറയുന്നത്.സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും കഴുത്തിലുണ്ടായിരുന്ന സ്വർണ്ണ മാല പോലും പണയം വച്ചുവെന്നും അ​ദ്ദേഹം പറഞ്ഞു. വീടും കാറും വിറ്റ് കടങ്ങൾ വീട്ടുമെന്നും അദ്ദേഹം പറയുന്നു. സുമതി വളവ് സിനിമ കാരണം തനിക്ക് ഏഴ് കോടി രൂപ നഷ്ടപ്പെട്ടുവെന്നും സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ചതിച്ചുവെന്നും ആരോപിച്ച് നിർമാതാവായ മുരളി കുന്നുംപുറം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. Also read: ‘സുമതി വളവ്’ കാരണം ഏഴു കോടി രൂപ നഷ്ടപ്പെട്ടു; സിനിമാരംഗത്തെ ചതികളെ പറ്റി നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽഇതിന് പിന്നാലെയാണ് വിശദീകരണവുമായി അഭിലാഷ് പിള്ളയടക്കമുള്ളവർ രം​ഗത്ത് വന്നത്. മുരളി കുന്നുംപുറത്തിൻ്റെ ആരോപണങ്ങൾ ശരിയല്ലെന്നായിരുന്നു അവരുടെ വാദം.The post ‘കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പോലും പണയം വെച്ചു; അഭിലാഷ് പിള്ള പറയുന്നത് കള്ളം’: നിർമാതാവ് മുരളി കുന്നുംപുറത്ത് appeared first on Kairali News | Kairali News Live.