സന്തോഷത്തിന്റെ ദിവസങ്ങൾ വന്നെത്തി, സ്വർണവിലയിൽ വൻഇടിവ്

Wait 5 sec.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,040 രൂപ കുറഞ്ഞ് 1,12,160 രൂപയായി. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ സ്വർണനിരക്കിൽ രണ്ടുതവണ മാറ്റം സംഭവിച്ചിരുന്നു. രാവിലെ ആ​ഗോള വിപണിയിൽ പവന് 880 രൂപ കുറഞ്ഞ് 112,600 രൂപയായിരുന്നു. ഉച്ചയ്ക്കുശേഷം പവന് 600 രൂപ കൂടി 113,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയ‌ർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 18,19 ദിവസങ്ങളിലായിരുന്നു. അന്ന് പവന് 114,240 രൂപയും ​ഗ്രാമിന് 14,280 രൂപയുമായിരുന്നു. ഏപ്രിൽ രണ്ടിനായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വ‍ർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 109,240 രൂപയും ​ഗ്രാമിന് 13,655 രൂപയുമായിരുന്നു.The post സന്തോഷത്തിന്റെ ദിവസങ്ങൾ വന്നെത്തി, സ്വർണവിലയിൽ വൻഇടിവ് appeared first on Kairali News | Kairali News Live.