20,000 ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നുവെന്ന വമ്പൻ പ്രഖ്യാപനവുമായി ഭീമൻ ടെക് കമ്പനി ഇൻഫോസിസ്. കമ്പനിയുടെ ഗ്രൗണ്ട് ചീഫ് ഫിനാൻഷ്യൽ ഓഫീസറായ (സിഎഫ്ഒ) ജയേഷ് സങ്കരാജ്‍കയാണ് ഇക്കാര്യം അറിയിച്ചത്. 2026 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ളവരിൽ നിക്ഷേപം തുടരുന്നതിന്റെ സൂചനയാണ് പുതിയ പ്രഖ്യാപനമെന്നും ജയേഷ് സങ്കരാജ്‍ക അറിയിച്ചു.ഇൻഫോസിസിൽ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം 12.6 ശതമാനമായി ഉയർന്നിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ മാർച്ച് പാദത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ പാദത്തിലെ 3,37,034 ൽ നിന്ന് ജീവനക്കാരുടെ എണ്ണം 8,000 ൽ അധികം കുറഞ്ഞ് 3,28,594 ആയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23ന് വിപണി സമയത്തിനുശേഷം ഐടി മേജർ മാർച്ച് പാദത്തിലെ വരുമാനം പ്രഖ്യാപിച്ചെന്നും. പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ കാണിച്ചതായും ജയേഷ് സങ്കരാജ്‍ക അറിയിച്ചു. also read: നേട്ടങ്ങൾക്കു ബ്രേക്ക്! ഓഹരിവിപണിയിൽ കനത്ത നഷ്ടം; 750ലേറെ പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്2026 ജൂൺ പത്ത് റെക്കോർഡ് തീയതിയായും 2026 ജൂൺ 25 പേയ്മെന്റ് തീയതിയായും നിശ്ചയിച്ചുകൊണ്ട്, ഓഹരിക്ക് 25 രൂപയുടെ അന്തിമ ലാഭവിഹിതം നൽകാനും ബോർഡ് ശുപാർശ ചെയ്തിരിക്കുകയാണ്. അതേസമയം, 14.9 ബില്യൺ ഡോളറിന്റെ ശക്തമായ വലിയ ഡീൽ വിജയങ്ങളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വർദ്ധിച്ചുവരുന്ന ട്രാക്ഷന്റെയും പിന്തുണയോടെ ഇൻഫോസിസ് 2026 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി സിഇഒയും എംഡിയുമായ സലിൽ പരേഖ് പറഞ്ഞു.The post 20,000 ബിരുദധാരികളെ നിയമിക്കും; വമ്പൻ പ്രഖ്യാപനവുമായി ഇൻഫോസിസ്, പുതിയ തീരുമാനത്തിനുപിന്നിൽ appeared first on Kairali News | Kairali News Live.