വർഷങ്ങളോളം കാത്തിരുന്ന് കാക്കകൾ പ്രതികാരം ചെയ്യും? തെളിവുകൾ നിരത്തി ശാസ്ത്രലോകം

Wait 5 sec.

പ്രതികാരത്തിന്റെ പലതരത്തിലുള്ള രൂപങ്ങൾ നാം കൂടുതലും സിനിമകളിലായിരിക്കും കണ്ടിട്ടുണ്ടാവുക. ചില‍ർ സ്നേഹം നടിച്ച് കൂടെ കൂടി പ്രതികാരം ചെയ്യുമ്പോൾ മറ്റുചില‍‍‍‍‍ർ നേരിട്ടെത്തിയായിരിക്കും ശത്രുവിനോടുള്ള ദേഷ്യം തീ‍ർക്കുന്നത്. ജീവിതത്തിൽ ചിലർക്കെങ്കിലും ഇത് ബന്ധപ്പെടുത്താവുന്നതാണ്. എന്നാൽ മനുഷ്യർക്കുമാത്രമല്ല പ്രതികാരം ചെയ്യാനുള്ള കഴിവുള്ളതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അത്തരത്തിൽ നടന്ന ഒരു പഠനമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാക്കകൾക്ക് വർഷങ്ങളോളം കാത്തിരുന്ന് പ്രതികാരം ചെയ്യാൻ സാധിക്കുമെന്നാണ് വാഷിംഗ്ടൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്‍ലഫ് തന്റെ ​ഗവേഷണത്തിലൂടെ കണ്ടെത്തിയത്.തങ്ങളെ ഉപദ്രവിച്ചയാളെ 17 വ‍‍‍‍ർഷം വരെ ഓർത്തുവച്ച് കാക്കകൾ പ്രതികാരം ചെയ്യുമെന്നാണ് ജോൺ മാർസ്‍ലഫ് പ്രസ്താവിക്കുന്നത്. 2006ലാണ് അദ്ദേഹം പഠനം ആരംഭിച്ചത്. ഇതിന്റെ ഭാ​ഗമായി അദ്ദേഹം ക്രൂരമുഖമുള്ള ഒരു മാസ്ക് ധരിക്കുകയും ഏഴോളം കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. തുടർന്ന് അവയെ തിരിച്ചറിയുന്നതിനായി ചിറകുകളിൽ അടയാളങ്ങൾ രേഖപ്പെടുത്തിയശേഷം വിട്ടയക്കുകയായിരുന്നു. also read: ഒരു ദിവസമുണ്ടാക്കുന്നത് 4000 റൊട്ടികൾ; മുകേഷ് അംബാനിയുടെ ഇഷ്ട വിഭവത്തിനൊരു പ്രത്യേകതയുണ്ട്കുറേ നാളുകൾക്ക് ശേഷം ജോൺ മാർസ്‍ലഫ് പഴയ മാസ്കും ധരിച്ച് ക്യാമ്പസിലൂടെ നടന്നു. അപ്പോഴേയ്ക്കും കാക്കകൾ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിക്കുകയായിരുന്നു. ഏഴിലധികം കാക്കകളാണ് പ്രൊഫസറെ ആക്രമിച്ചതെന്ന കാര്യവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ രീതിയിലുള്ള ആക്രമണം ഏകദേശം ഏഴ് വ‍ർഷത്തോളം തുടർന്നിരുന്നു. 2013നുശേഷം കാക്കകളുടെ ആക്രമണം കുറയുകയായിരുന്നു. ഒടുവിൽ 17 വർഷത്തിനുശേഷം അദ്ദേഹം വീണ്ടും പഴയ മാസ്ക് ധരിച്ച് വീണ്ടും ക്യാമ്പസിലെത്തുകയായിരുന്നു. എന്നാൽ അന്ന് കാക്കകൾ അദ്ദേഹത്തെ ആക്രമിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ജോൺ മാർസ്‍ലഫ് തന്റെ പ്രബന്ധം പൂർത്തിയാക്കിയത്.17 വർഷത്തെ പഠനത്തിലൂടെ കാക്കകൾക്ക് സസ്തനികളിലെ അമിഗ്‍ഡാലയ്ക്ക് സമാനമായ മസ്തിഷ്ക മേഖലയുണ്ടെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. ഇത് വികാരങ്ങൾ ക്രോഡീകരിക്കാൻ ഉത്തരവാദിയായ തലച്ചോറിൻറെ ഭാഗമാണ്. കാക്കകൾക്ക് മനുഷ്യൻറെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നും ജോൺ മാർസ്‍ലഫ് അവകാശപ്പെടുന്നു. ആരിൽ നിന്നെങ്കിലും ഒരു ഭീഷണിയുണ്ടായാൽ അത് ചെയ്തയാളെ ഓ‍ർത്തുവയ്ക്കാനും മറ്റുള്ളവയിലേക്ക് പക കൈമാറി കൂട്ടമായി ചേർന്ന് കാക്കകൾക്ക് ആക്രമിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പഠനത്തിലൂടെ പ്രസ്താവിക്കുന്നത്.The post വർഷങ്ങളോളം കാത്തിരുന്ന് കാക്കകൾ പ്രതികാരം ചെയ്യും? തെളിവുകൾ നിരത്തി ശാസ്ത്രലോകം appeared first on Kairali News | Kairali News Live.