കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് നേരിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തു വിട്ട അറിയിപ്പിലാണ് മഴ മുന്നറിയിപ്പ് നൽകുന്നത്.വേനലിൽ ചുട്ടുപൊള്ളുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം നൽകിക്കൊണ്ട് ഇന്നലെയും മഴ പെയ്തിരുന്നു. രണ്ടു മണിക്കൂർ വരെ നീണ്ടുന്ന നിന്ന മഴ താപനിലയിൽ നിന്ന് വലിയ ആശ്വാസമാണ് നൽകിയത്. തൊട്ടടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. ALSO READ;ചൂട് അതികഠിനം; സംസ്ഥാനത്ത് ഇന്നും ഉഷ്‌ണതരംഗ സാധ്യതമഴയ്ക്ക് മാത്രമല്ല കനത്ത കാറ്റിനുമുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.The post വേനലിൽ ചൂടിന് ആശ്വാസമായി കേരളത്തിൽ മഴയെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.