ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മാനേജറായ പൂജ ദദ്ലാനി ബോളിവുഡിലെ സുപരിചിത മുഖമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഷാരൂഖ് ഖാന്റെ നിഴല്‍ പോലെ പൂജ കൂടെയുണ്ട്. ഷാരൂഖ് ഖാനെ പോലെ തന്നെ പൂജയുടെ ആഡംബര ജീവിത രീതിയും ബോളിവുഡിലെ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ മുംബൈയിലെ കണ്ണായ ബാന്ദ്രയില്‍ 38.21 കോടി രൂപ വിലമതിക്കുന്ന മൂന്ന് ആഡംബര അപ്പാര്‍ട്ട്മെന്റുകള്‍ പൂജ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.പൂജ, ഭര്‍ത്താവ് ഹിതേഷ് പ്രകാശ് ഗുര്‍നാനി, പൂജയുടെ അച്ഛന്‍ മോഹന്‍ സിയോറാം ദദ്ലാനി എന്നിവരുടെ പേരിലാണ് അപ്പാര്‍ട്ട്മെന്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാര്‍ട്ടര്‍ റോഡില്‍ വരുണ്‍ എന്ന പേരിലുള്ള കെട്ടിടസമുച്ചയത്തിലാണ് അപ്പാര്‍ട്ട്മെന്റുകള്‍. മുംബൈ നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാനാകും വിധം വിശാലമായ ബാല്‍ക്കണിയോട് കൂടിയവയാണ് അപ്പാര്‍ട്ട്മെന്റുകള്‍. 4,776 ചതുരശ്ര അടിയാണ് മൂന്ന് അപ്പാര്‍ട്ട്മെന്റുകളുടെയും ആകെ വലിപ്പം. മൂന്ന് അപ്പാര്‍ട്ട്മെന്റുകള്‍ക്കും കൂടി ആകെ ആറ് കാര്‍ പാര്‍ക്കിങ് സ്പേസുകളാണ് പൂജയ്ക്ക് ലഭിക്കുക.ഏപ്രില്‍ 21നാണ് അപ്പാര്‍ട്ട്മെന്റുകളുടെ വില്‍പ്പന നടന്നതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 2.16 കോടി രൂപയും രജിസ്ട്രേഷന്‍ തുക ഇനത്തില്‍ 90,000 രൂപയും അടച്ചിട്ടുണ്ട്.Also Read: കല്‍ ഹോ നാ ഹോ മുതല്‍ രാം ലീല വരെ; അറിയാം കരീന കപൂര്‍ നിരസിച്ച 10 സിനിമകള്‍ഇന്ത്യയിലെ ഏറ്റവും പ്രശ്സതരായ സെലിബ്രിറ്റി മാനേജര്‍മാരിലൊരാളാണ് പൂജ ദദ്ലാനി. 2012 മുതല്‍ ഷാരൂഖ് ഖാനൊപ്പമുള്ള പൂജ അദ്ദേഹത്തിന്റെ ഫിലിം പ്രോജക്ടുകള്‍, നിര്‍മാണക്കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവയുടെ എല്ലാം മേല്‍നോട്ടം വഹിക്കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം ഒമ്പതു കോടിയാണ് പൂജയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുള്ള സെലിബ്രിറ്റി മാനേജര്‍മാരിലൊരാളാണ് പൂജ.The post മില്യണയര് ലൈഫ്: മുംബൈയില് 38 കോടിയുടെ സ്വപ്ന വീട് സ്വന്തമാക്കി ഷാരൂഖ് ഖാന്റെ മാനേജര് പൂജ ദദ്ലാനി appeared first on Kairali News | Kairali News Live.