മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ കോമാളിത്തരം കാണിക്കുന്നു; രാജി വച്ച് കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാവ്

Wait 5 sec.

കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം, കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാവ് രാജി വച്ചു. കാഞ്ഞിരംകുളം ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹിയായ സ്റ്റാൻലി ഹെഡ്ഗർ ആണ് രാജി വച്ചത്.കോൺഗ്രസ്‌ നേതാക്കളുടെ നെറികെട്ട രാഷ്ട്രീയ ശൈലിക്കെതിരെയാണ് തന്റെ പ്രതിഷേധമെന്ന് സ്റ്റാലിൻ ​​ഹെഡ്​ഗർ പറഞ്ഞു. മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ രാഷ്ട്രീയ കോമാളിത്തരം നടത്തുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്നും സ്റ്റാൻലി ഹെഡ്ഗർ പറഞ്ഞു.ALSO READ; രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ്സ്റ്റാൻലി ഹെഡ്ഗർ ഇന്ന് വിഴിഞ്ഞത്ത് നടക്കുന്ന സിപിഐഎം യോഗത്തിൽ പങ്കെടുക്കും. ഇന്ന് രാജി നൽകി. വിവരങ്ങൾ കത്തിൽ പറഞ്ഞിട്ടുണ്ട് ഇനി മുതൽ ഞാനും എന്റെ കുടുംബവും സഹപ്രവർത്തകരും CPI (M) ൽ പ്രവർത്തിക്കുമെന്നാണ് സ്റ്റാൻലി ഹെഡ്ഗർ ഫേസ്ബുക്കിൽ കുറിച്ചത്.നിയമസഭ തെരരഞ്ഞെടുപ്പിനെ തുടർന്നുള്ള കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുകയാണ്. സോഷ്യൽ മീഡിയ വഴി ചർച്ചകളും തർക്കങ്ങളും ശക്തമാവുന്ന സാഹചര്യത്തിൽ താക്കീതുമായി കെ പി സി സി രം​ഗത്ത് വന്നിരുന്നു. വി ഡി സതീശന്റെ പേരിൽ പലയിടത്തായി ഫ്ലക്സ് ഉയർന്നത് പോര് ശക്തമാ​ക്കിയിരുന്നു.The post മുഖ്യമന്ത്രി കസേരയ്ക്കായി നേതാക്കൾ കോമാളിത്തരം കാണിക്കുന്നു; രാജി വച്ച് കോവളം നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാവ് appeared first on Kairali News | Kairali News Live.