കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന് മ​ർ​ദ​നം

Wait 5 sec.

കൊച്ചി| കോതമംഗംലം താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദനം. കോതമംഗലം കാളിപറമ്പില്‍ ജോജി ജോര്‍ജിനാണ് മര്‍ദനമേറ്റത്. ജോജിയുടെ തലയ്ക്കും ചുണ്ടിനും പരുക്കേറ്റു.അടിപിടിക്കേസില്‍ പരുക്കേറ്റ് ചികിത്സയ്ക്കായി എത്തിയ രോഗിയെ കാണാനെത്തിയ ആളാണ് മര്‍ദിച്ചത്. പരുക്കേറ്റയാളെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ഇതേച്ചൊല്ലി വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടാകുകയായിരുന്നു. സംഭവത്തില്‍ തൃക്കാരിയൂര്‍ സ്വദേശി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.