തെൻമലയിൽ വനത്തിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി

Wait 5 sec.

കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിൽ നിന്ന് ആണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെടുത്തത്. വിറക് ശേഖരിക്കാനായി പോയ സ്ത്രീകളാണ് ആദ്യം അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്.ALSO READ; നെടുങ്കണ്ടം ഇരട്ട കൊലപാതകം; അമ്മയെയും സഹോദരനെയും കൊന്നത് താൻ തന്നെയെന്ന് സജിഅവശിഷ്ടങ്ങളുടെ സമീപത്തായി തന്നെ വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് നി​ഗമനം. തെൻമല പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.The post തെൻമലയിൽ വനത്തിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി appeared first on Kairali News | Kairali News Live.