തിരുവനന്തപുരം| പോലീസ് പരേഡ് പരിശീലനത്തിനിടെ ചേരപ്പാമ്പ്. ചേരയെ കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ നാലുപാടും ചിതറിയോടി. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം.പരിശീലനം നടക്കുന്നതിനിടെ ചേര പാമ്പിനെ കണ്ട് പോലീസുകാര്‍ പരിഭ്രാന്തരായി നാലു ഭാഗത്തേക്കും ഓടിമാറുകയായിരുന്നു. എന്നാല്‍ ചേര വേഗത്തില്‍ ഇഴഞ്ഞുപോകുകയായിരുന്നു. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പോലീസുകാര്‍ക്കിടയിലേക്ക് ചേര എത്തിയത്.