കൊല്ലം ജില്ലയിൽ ആശ്വാസമായി പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. പന കടപുഴുകി വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കണ്ടച്ചിറയിലാണ് സംഭവം. വിളക്ക് പാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടുന്നതിനിടയാണ് അപകടം ഉണ്ടായത്. കുളത്തുപ്പുഴയിൽ വന പാതയിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. അതേസമയം കൊല്ലത്തിൻ്റെ കിഴക്കൻ മേഖലയിൽ വേനൽ മഴയിൽ ആലിപ്പഴം വീണു. ആനക്കുളം, ചണ്ണപ്പേട്ട, മീൻകുളം, ഇട്ടിവ തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം വ്യാപകമായി ആലിപ്പഴം വീണു.ALSO READ: ഒറ്റദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് എട്ടിലധികം കേസുകൾ, സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നുഅതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ലഭിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post ആശ്വാസമായി പെയ്ത വേനൽ മഴയിൽ കൊല്ലത്ത് വ്യാപക നാശനഷ്ടം; പന കടപുഴുകി വീണ് സ്ത്രീ മരിച്ചു appeared first on Kairali News | Kairali News Live.