സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നുമാത്രം വിവിധയിടങ്ങളിൽ നിന്ന് എട്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മൂന്ന് പേർക്കാണ് ഇന്ന് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം 16 കടന്നിരിക്കുകയാണ്. ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റിട്ടുണ്ട്. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് പാമ്പുകടിയേറ്റത്. അജയ്ക്ക് ഇന്ന് രാവിലെ 11 മണിയോടെയും പോൾസനിന് പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടയിലുമാണ് പാമ്പുകടിയേറ്റത്. ഇരുവരെയും വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം. രണ്ടുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് ലഭിക്കുന്ന വിവരം.also read: ‘ലോഡ് ഷെഡ്ഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാണ്’; വൈദ്യുതി ഉപഭോഗം കൂടുന്ന മേഖലകളിലായിരിക്കും നിയന്ത്രണം ഉണ്ടാവുക എന്നും മന്ത്രി കെ കൃഷ്ണൻകുട്ടിഇന്നലെ കാസർകോട് ചിറ്റാരിക്കൽ എളേരിത്തട്ടിൽ നാലുവയസുകാരിക്കും പാമ്പുകടിയേറ്റിരുന്നു. വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്.കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗദീഷിന്റെ മകൻ അഭിനവിനും (15) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റിരുന്നു. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ വയലിന് സമീപത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെള്ളം കോരുന്ന കയറിൽ ശംഖുവരയൻകോഴിക്കോട് വെള്ളം കോരുന്ന കയറിൽ ശംഖുവരയനെ കണ്ട സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലായിരുന്നു സംഭവം. കിണറ്റിൽ നിന്നും വെള്ളം കോരുന്ന സമയത്ത് കൈയിൽ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. വീട്ടുകാർ ഉടൻ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.The post ഒറ്റദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് എട്ടിലധികം കേസുകൾ, സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു appeared first on Kairali News | Kairali News Live.