ഉത്തരേന്ത്യയിൽ ലോഡ് ഷെഡിങ് രൂക്ഷം; രാജസ്ഥാനിൽ പവർ കട്ടായത് ആറ് മണിക്കൂർ, പഞ്ചാബിൽ വൈദ്യുതി മുടങ്ങിയത് 8-10 മണിക്കൂർ വരെ

Wait 5 sec.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിങ്ങ് രൂക്ഷം. രാജസ്ഥാനിൽ പവർ കട്ടായത് ആറ് മണിക്കൂർ ജയ്പൂരിൽ കഴിഞ്ഞ ദിവസം കറന്റ് കട്ടായത് മണിക്കൂറുകൾ. പരാതി നൽകിയാലും വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുന്നത് കൊണ്ട് ഗ്രാമ മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. പഞ്ചാബിൽ വൈദ്യുതി മുടങ്ങിയത് 8-10 മണിക്കൂർ വരെയാണ്. അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്ന് പഞ്ചാബ് സർക്കാറിന്റെ വിശദീകരണം. എങ്കിലും, വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഉയർന്നതാണ് യഥാർത്ഥ പ്രതിസന്ധിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മാസത്തെ കണക്കുകൾ പ്രകാരം കൂടുതൽ പവർകട്ട് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണെന്നും കേന്ദ്ര ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഹരിയാനയിൽ അഞ്ച് മണിക്കൂർ വരെ ലോഡ് ഷെഡിങ് ഉണ്ടായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ALSO READ: ‘ലോഡ് ഷെഡ്ഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാണ്’; വൈദ്യുതി ഉപഭോഗം കൂടുന്ന മേഖലകളിലായിരിക്കും നിയന്ത്രണം ഉണ്ടാവുക എന്നും മന്ത്രി കെ കൃഷ്ണൻകുട്ടിരാജ്യതലസ്ഥാനമായ ഡൽഹിയിൽ നിലവിൽ പ്രഖ്യാപിത പവർ കട്ട് ഇല്ലെങ്കിലും വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡായ 7000 മെഗാവാട്ടിൽ എത്തിയിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ ജനങ്ങൾ രാജസ്ഥാനിലെ വൈദ്യുതി ബോർഡ് ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തുന്നുണ്ട്. കറന്റില്ലാത്തതിനെ തുടർന്ന് വീടിന് പുറത്തിറങ്ങി ഓടിയ കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.The post ഉത്തരേന്ത്യയിൽ ലോഡ് ഷെഡിങ് രൂക്ഷം; രാജസ്ഥാനിൽ പവർ കട്ടായത് ആറ് മണിക്കൂർ, പഞ്ചാബിൽ വൈദ്യുതി മുടങ്ങിയത് 8-10 മണിക്കൂർ വരെ appeared first on Kairali News | Kairali News Live.