ആൾത്താമസമില്ലാത്ത വീട്ടിൽ സ്വയം എത്തിയതെന്ന് കാണാതായ പഞ്ചായത്തംഗം; റെസ്ക്യൂ ഹോമിലേക്ക് മാറ്റി, ദുരൂഹത തുടരുന്നു

Wait 5 sec.

അടിമാലി ∙ അമ്പതാം മൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശൻ ആശുപത്രി വിട്ടു. മൂന്നാർ പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ ദേവികുളം ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി. തുടർന്ന് ധന്യയെ ദേവികുളത്തെ റെസ്ക്യു ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹത തുടരുകയാണ്.