ഐപിഎൽ 2026 സീസണിലെ തങ്ങളുടെ ജൈത്രയാത്ര തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഇന്ദ്രപ്രസ്ഥത്തിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തരിപ്പണമാക്കി ടീം ഒൻപത് വിക്കറ്റ് വിജയം സ്വന്തം പേരിലാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ വെറും 75 റൺസിന് 16.3 ഓവറിൽ ഓൾഔട്ടാക്കിയ ആർസിബി, പിന്നാലെ 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്ന് ലക്ഷ്യത്തിലെത്തി.ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കായി പേസർമാരായ ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് നാല് വിക്കറ്റും വീഴ്ത്തി മത്സരം ഏകപക്ഷീയമാക്കി. ഒരു ഘട്ടത്തിൽ എട്ട് റൺസിന് ആറു വിക്കറ്റ് എന്ന നിലയിലേക്ക് തകർന്ന ആതിഥേയരെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചു സ്കോർ അൻപത് കടത്തിയത് 30 റൺസെടുത്ത അഭിഷേക് പോറലും 19 റൺസെടുത്ത ഡേവിഡ് മില്ലറും ചേർന്നാണ്.വെറും 76 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ബെംഗളൂരു എതിരാളികളോട് ഒരു ദയവും കാട്ടിയില്ല. ജേക്കബ് ബെതലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് വിരാട് കോഹ്ലി യും ദേവ്ദത്ത് പടിക്കലും ചേർന്ന് പവർപ്ലെയ്ക്ക് ശേഷമുള്ള മൂന്നാം പന്തിൽ ലക്ഷ്യത്തിൽ എത്തി.The post ഡൽഹി ദഹനം! ഐപിഎല്ലിൽ ആർസിബിക്ക് ക്യാപിറ്റൽസിനെതിരെ ഒൻപത് വിക്കറ്റ് വിജയം appeared first on Kairali News | Kairali News Live.