കോഴിക്കോട് | പേരക്ക ബുക്സിന്റെ 13 പുസ്തകങ്ങളുടെ പ്രകാശനം ശ്രദ്ധേയമായി. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. ചോരശാസ്ത്രം-എഡിറ്റര്‍ ആരിഫ റാവിയ (യുദ്ധവിരുദ്ധ രചനകള്‍) ഉമ്മ പറഞ്ഞ നുണകള്‍ (ഓര്‍മ-ഹംസ ആലുങ്ങല്‍), വര്‍ണപ്പട്ടം-ആഗ്‌നയാമി (കവിതകള്‍), പിന്നില്‍ നിന്നാരോ വിളിച്ചപോലെ-അനില്‍ മണ്ണത്തൂര്‍ (കഥകള്‍), ഇടമില്ലാത്തവരുടെ ഇടങ്ങള്‍-സക്കീന നിലമ്പൂര്‍ എന്നിവരുടെ പുസ്തകങ്ങള്‍ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് പ്രകാശനം ചെയ്തു. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, കയ്യുമ്മു കോട്ടപ്പടി, രേഷ്മ ബാവമൂപ്പന്‍, സത്യനാഥ് രാമനാട്ടുകര ഏറ്റുവാങ്ങി.ഒരുമയുടെ ഓര്‍മപ്പാതകള്‍ ലൈല സക്കീര്‍ (യാത്ര), ഈ തിരക്കിനിടയില്‍-കെ ടി ജയചന്ദ്രന്‍ (കവിത) സത്യന്‍ മാടാക്കരയും കന്മദങ്ങളുടെ വസന്തം- ശ്രീകല വാസുകി (നോവല്‍), നിശാഗന്ധിനോവ്-സബിന്‍ പള്ളിക്കുത്ത് (കവിതകള്‍) എന്നിവ യാസര്‍ അറഫാത്തും നാരകപ്പൂക്കള്‍-രോഷ്നി ബിജു (കഥകള്‍), കവിബുദ്ധസ്മാരകം-എസ് സായൂജ് (കവിത) അനില്‍ കാഞ്ഞിലശ്ശേരിയും അകലുന്ന സ്വപ്നങ്ങള്‍-സരളാദേവി (നോവല്‍) സത്യനാഥ് രാമനാട്ടുകരയും ചോണനുറുമ്പും തേന്‍വരിക്കയും-മിഥുന സജിന്‍ (ബാലസാഹിത്യം) ആഗ്‌നയാമിയും പ്രകാശനം ചെയ്തു.ചടങ്ങില്‍ പേരക്ക മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. യാസര്‍ അറഫാത്ത്, ലോകത്തിലെ പ്രായംകുറഞ്ഞ എഴുത്തുകാരി ആഗ്‌നയാമി എന്നിവര്‍ മുഖ്യാതിഥികളായി. വാസു അരീക്കോട്, പി എന്‍ വിജയന്‍, ശരീഫ് വി കാപ്പാട്, ഫാബി റഹ്മ, അനില്‍ മണ്ണത്തൂര്‍, ഖൈറുന്നീസ കൂടരഞ്ഞി, ആമിന എടക്കര പ്രസംഗിച്ചു. ആരിഫ റാവിയ, നിസാര്‍ അഹമ്മദ്, റംഷീല റംഷി, ഹാത്തിം അലി, അഷ്മല്‍, ഫാത്തിമ സഹ്റ, അക്ഷാന്‍ നേതൃത്വം നല്‍കി.