ചേലക്കരയിൽ യുവാവിന്റെ മരണം കൊലപാതകം; സഹോദരൻ അൻവർ അറസ്റ്റിൽ

Wait 5 sec.

ചേലക്കര∙ പുലാക്കോട് തോട്ടുപാലം അൻസാർ അലിയുടെ (27) മരണത്തിൽ സഹോദരൻ അൻവർ (32) അറസ്റ്റിൽ. ഞായർ രാവിലെ 7 മണിയോടെയാണ് അൻസാറിനെ വീട്ടിൽ തലയിലും പുറത്തും മുറിവേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 8 മണിയോടെ മരിച്ചു. തലയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അൻസാർ അലി അവിവാഹിതനാണ്. പ്രതി അൻവർ ബസ് കണ്ടക്ടറാണ്.