കൊൽക്കത്ത ∙ ബംഗാൾ തനിക്ക് പുതിയ ഊർജം നൽകിയെന്നും ബംഗാളിനെ സേവിക്കാനും സുരക്ഷ ഉറപ്പാക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ച ദിവസമാണ് മോദി ബംഗാളിലെ ജനങ്ങൾക്കായി സന്ദേശം പങ്കുവച്ചത്. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും എക്സിൽ പങ്കുവച്ച ഓഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.