ന്യൂഡൽഹി∙ ദീർഘകാലം ലിവ്–ഇൻ ബന്ധത്തിൽ കഴിഞ്ഞ ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള സഹവാസവും ക്രിമിനൽ ലൈംഗിക അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും കോടതി ഊന്നിപ്പറഞ്ഞു.