ഡൽഹിയെ നാണംകെടുത്തി ആർസിബിയുടെ തീപാറുന്ന ബൗളിംഗ്; ആതിഥേയർ 75 റൺസിന് പുറത്ത്

Wait 5 sec.

ഐപിഎല്ലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ചുരുട്ടിക്കെട്ടി.റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡൽഹിയെ വെറും 75 റൺസിന് 16.3 ഓവറിൽ ഓൾഔട്ടാക്കി. തുടക്കത്തിൽ തന്നെ ആർസിബി പേസർമാർ ആയ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ചേർന്ന് മത്സരം ഏകപക്ഷീയമാക്കി. വെറും എട്ട് റൺസിന് ആറ് വിക്കtറ്റുകൾ നഷ്ടപ്പെട്ട ഡൽഹി ഒരു ഘട്ടത്തിൽ രണ്ടക്കം കാണുമോ എന്ന് പോലും സംശയത്തിലായിരുന്നു.Also Read: ഡൽഹിക്ക് വൻ തിരിച്ചടി! പരുക്കേറ്റ ലുങ്കി എൻഗിഡിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകുംഎന്നാൽ പിന്നീട് അഭിഷേക് പോറലിന്റെ 30 റൺസും ഡേവിഡ് മില്ലറിന്റെ 19 റൺസും ഡൽഹിയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചു. ബെംഗളുരുവിനു വേണ്ടി ഭുവനേശ്വർ കുമാർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് നാലു പേരെ പവലിയനിൽ എത്തിച്ചു. ചെറിയ സ്കോർ എത്രയും വേഗം പിന്തുടർന്ന് തങ്ങളുടെ സീസണിലെ ആധിപത്യ ഉറപ്പിക്കുകയായിരിക്കും രണ്ടാം ഇന്നിങ്സിൽ ബെംഗളൂരു ചെയ്യുക.The post ഡൽഹിയെ നാണംകെടുത്തി ആർസിബിയുടെ തീപാറുന്ന ബൗളിംഗ്; ആതിഥേയർ 75 റൺസിന് പുറത്ത് appeared first on Kairali News | Kairali News Live.