വിവാഹ ദിനത്തിൽ ബ്ലഷ് പിങ്ക് ലുക്കിൽ തിളങ്ങിയ താരസുന്ദരി; ആരാണ് മെഹ്റിൻ പിർസാദ്

Wait 5 sec.

തെലുങ്കു സിനിമയിലൂടെ ശ്രദ്ധേയയായ മെഹ്റിൻ പിർസാദ് വിവാഹിതയായി. അർഷ് ഔലാഖ് ആണ് വരൻ. ഹിമാചൽ പ്രദേശിൽ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 26.4.2026 എന്ന അടിക്കുറിപ്പോടെ ഹർഷ് ദ മെഹർ എന്ന ഹാ​ഷ് ടാ​ഗോടെ ആണ് താരം പങ്കുവച്ചത്.ചൈലിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് വ‌ളരെ ലളിതമായിരുന്നു. വിവാഹ ദിനത്തിൽ അതീവ സുന്ദരിയായാണ് മെഹ്റിൻ പ്രത്യക്ഷപ്പെട്ടത്. മനോഹരമായ ബ്ലഷ് പിങ്ക് കളറുള്ള അനാർക്കലി ആയിരുന്നു താരം ധരിച്ചിരുന്നത്. ലെയർ നെക്ലേസ്, കമ്മലുകൾ എന്നിവയാണ് ലുക്ക് പൂർത്തികയാക്കാൻ മെഹ്റിൻ തിരഞ്ഞെടുത്തത്. മിതമായ് മേക്കപ്പ് ഒരു റോയൽ എല​ഗൻസ് നൽകി. മെഹ്‌റീന്റെ വസ്ത്രത്തോട് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റാണ് അർഷ് ഔലാഖും ധരിച്ചിരുന്നത്.മെഹ്‌റീന്റെ വിവാഹവാർത്ത പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തി. സിനിമാ മേഖലയിലെ സുഹൃത്തുക്കളായ ശ്രീനിധി ഷെട്ടി, സോണാൽ ചൗഹാൻ, ഹൻസിക മോട്‌വാനി, നിധി അഗർവാൾ തുടങ്ങിയവർ നവദമ്പതികൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു.പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണ് അർഷ് ഔലാഖ്. സിനിമയുമായോ ഗ്ലാമർ ലോകവുമായോ അദ്ദേഹത്തിന് ബന്ധമില്ല. മെഹ്‌റീനുമായുള്ള വിവാഹവാർത്ത പുറത്തുവന്നതോടെയാണ് അർഷ് മാധ്യമശ്രദ്ധ നേടുന്നത്.‘കൃഷ്ണ ഗാഡി വീര പ്രേമ ഗാഥ’ എന്ന ചിത്രത്തിലൂടെയാണ് മെഹ്‌റീൻ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വൻ വിജയമായ ‘F2: Fun and Frustration’, ഇതിന്റെ രണ്ടാം ഭാഗമായ ‘F3’ എന്നീ ചിത്രങ്ങളിലെ അഭിനയം താരത്തെ തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി. മലയാളത്തിലും തമിഴിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ മെഹ്‌റീൻ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.The post വിവാഹ ദിനത്തിൽ ബ്ലഷ് പിങ്ക് ലുക്കിൽ തിളങ്ങിയ താരസുന്ദരി; ആരാണ് മെഹ്റിൻ പിർസാദ് appeared first on Kairali News | Kairali News Live.