വടകര ബിജെപിയിൽ കലാപം കനക്കുന്നു; ജില്ലാ നേതൃത്വത്തിനെതിരെ തുറന്ന പോരാട്ടത്തിനിറങ്ങി വിമതർ

Wait 5 sec.

വടകരയിൽ ബിജെപിയിൽ ആഭ്യന്തര കലാപം വീണ്ടും രൂക്ഷമാകുന്നു. കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ വിമതപ്രവർത്തകർ രംഗത്തെത്തിയതോടെ ആണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നത്.പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് നാദാപുരം നിയോജക മണ്ഡലത്തിലെ തളിക്കരയിൽ വിമതർ ശക്തമായ പ്രതിഷേധം നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധം വ്യക്തമാക്കിയത്. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.Also Read: കഠിനമായ ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾ ഒരാഴ്ചത്തേയ്ക്ക് അടച്ചുഇതിന് മുമ്പ് വടകരയിലും സമാന രീതിയിൽ പ്രതിഷേധം നടന്നിരുന്നു. തുടർച്ചയായ പ്രതിഷേധങ്ങൾ പാർട്ടിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ തുറന്നുകാട്ടുന്നതായി വിലയിരുത്തപ്പെടുന്നു.വടകര നാദാപുരം നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ബി ജെ പി യിൽ പൊട്ടിത്തെറിയുണ്ടായത്.  വടകര, നാദാപുരം മണ്ഡലങ്ങളിൽ നിന്നും ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി പത്രിക നൽകിയ 2 പേർ ഉൾപെടെ ഒമ്പത് പേരെ കഴിഞ്ഞ ദിവസം ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു.The post വടകര ബിജെപിയിൽ കലാപം കനക്കുന്നു; ജില്ലാ നേതൃത്വത്തിനെതിരെ തുറന്ന പോരാട്ടത്തിനിറങ്ങി വിമതർ appeared first on Kairali News | Kairali News Live.