‘ഓരോ നിമിഷവും പുതിയ തുടക്കം പോലെ സുന്ദരം’; ഹൃദയം തൊടുന്ന കുറിപ്പുമായി മോഹൻലാൽ

Wait 5 sec.

മലയാളികളുടെ സ്വന്തം നടൻ മോഹൻലാലും ഭാര്യ സുചിത്രയും ഇന്ന് 38 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ്. പതിവുപോലെ ഹൃദയം തൊടുന്ന കുറിപ്പാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സുചിത്രയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 38 വർഷങ്ങളുടെ സ്നേഹയാത്ര…. ഇന്നും ഓരോ നിമിഷവും ഒരു പുതിയ തുടക്കം പോലെ സുന്ദരം എന്നാണ് മോഹൻലാലിന്റെ കുറിപ്പ്. താരത്തിനും സുചിത്രയ്ക്കും നിരവധിയാളുകളാണ് വിവാഹവാർഷികാശംസകൾ നേർന്നിരിക്കുന്നത്. മലയാളത്തിന്റെ മാതൃകാ ദമ്പതികൾക്ക് ആശംസകളെന്നാണ് ഒരു ആരാധകന്റെ കമന്റ്. സിനിമാ മേഖലയിലെ പ്രമുഖരും ആശംസകളുമായി എത്തിയിട്ടുണ്ട്. മോഹൻലാലും സുചിത്രയും ഒരു ബോട്ടിൽ ചേർന്നുനിൽക്കുന്ന മനോഹരമായ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.also read: രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍ 1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. തമിഴിലെ പ്രശസ്ത നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. നടൻ പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലുമാണ് ഇരുവരുടെയും മക്കൾ. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്ന് വച്ച വിവാഹലോചന രണ്ട് വർഷങ്ങൾക്കു ശേഷം നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. ഇരുവരും ഇപ്പോൾ അമേരിക്കയിലാണുള്ളത്.The post ‘ഓരോ നിമിഷവും പുതിയ തുടക്കം പോലെ സുന്ദരം’; ഹൃദയം തൊടുന്ന കുറിപ്പുമായി മോഹൻലാൽ appeared first on Kairali News | Kairali News Live.