ന്യൂഡൽഹി∙ റഷ്യയിൽനിന്ന് വാങ്ങുന്ന എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാലാംയൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. കപ്പൽമാർഗമാണ് എസ്–400 ഇന്ത്യയിലെത്തിക്കുന്നത്. എസ്–400 ന്റെ അഞ്ചാം യൂണിറ്റ് നവംബറിൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച എസ്–400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാൻ കേന്ദ്രം ഇതിനകം അനുമതി നൽകിയിട്ടുണ്ട്.