തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Wait 5 sec.

തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.