പരീക്ഷയെഴുതാൻ കഴിയാത്തതിലുള്ള മനോവിഷമത്തെത്തുടർന്ന് വിദ്യാർത്ഥി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ദീപു ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴര മണിയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിലാണ് ദീപു ചാടിയത്. പരീക്ഷ എഴുതാൻ കഴിയാത്ത വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാറനല്ലൂരിലെ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ച ദീപു.ALSO READ: ഹര്‍ത്താലിലെ അതിക്രമം; ആറ്റിങ്ങലിൽ 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞ മാസം നടന്ന ജേണലിസം പരീക്ഷ എഴുതാൻ ദീപുവിന് സാധിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ദീപുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ഈ വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്ലൈൻ നമ്പറുകൾ: 1056, 0471-2552056)The post പരീക്ഷ എഴുതാൻ കഴിയാത്തതിലെ വിഷമം; തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു appeared first on Kairali News | Kairali News Live.