കൊല്ലം കുന്നിക്കോട് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ; സൂര്യാഘാതമേറ്റതെന്ന് സംശയം

Wait 5 sec.

കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ( 85 ) ആണ് മരിച്ചത്. സൂര്യാതാപമേറ്റാണോ മരണമെന്ന് സംശയമുണ്ട്. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി ഫിലിപ്പ്.11.30യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബേബി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ബേബി ഫിലിപ്പിന്റേത്.അതേ സമയം, അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ALSO READ; അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർപൊതു ഇടങ്ങളിൽ വെള്ളം, ഒ ആർ എസ് എന്നിവ ഉറപ്പാക്കും. സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കാനും യോ​ഗത്തിൽ തീരുമാനമായി.മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കാനും യോ​ഗം ആവശ്യപ്പെട്ടു.The post കൊല്ലം കുന്നിക്കോട് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ; സൂര്യാഘാതമേറ്റതെന്ന് സംശയം appeared first on Kairali News | Kairali News Live.