ദിവസത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും വെള്ളത്തിനടിയിലാകുന്ന റെയിൽ പാത ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പാമ്പൻപാലം വഴി വ്യത്യസ്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന രാമേശ്വരത്തേക്കുള്ള റെയിൽ പാതയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതുവഴിയുള്ള ട്രെയിൻ യാത്ര സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുന്നത്. കടലിലൂടെയാണ് ഈ റെയിൽപാത കടന്നുപോകുന്നത്. വേലിയേറ്റമെന്ന പ്രതിഭാസം നടക്കുമ്പോഴാണ് ട്രാക്കിന്റെ ഏകദേശമുള്ള ഭാഗങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്നത്. ഇതുകൊണ്ടാണ് റെയിൽപാത കുറച്ചുസമയത്തേക്കെങ്കിലും അപ്രത്യക്ഷമാകുന്നുവെന്ന് കൗതുകത്തോടെ പറയപ്പെടുന്നത്. വേലിയേറ്റം കഴിയുമ്പോൾ റെയിൽപാതയും ചുറ്റുമുള്ള പ്രദേശങ്ങളും പഴയരീതിയിലാകുകയും ചെയ്യുന്നു. ഇക്കാര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ് റെയിൽവേ ഈ പാതയിലൂടെ ട്രെയിനുകളുടെ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്. കർശനമായി നിരീക്ഷിച്ചതിനുശേഷം മാത്രമാണ് റെയിൽവേ അധികൃതർ സർവീസുകൾ ക്രമീകരിക്കുന്നത്.also read:‘ഇന്ത്യക്കാരി’യായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി; വൈറലായി ‘ജുംക്ക’ സെല്‍ഫിഇന്ത്യയിലെ ആദ്യത്തെ കടൽ പാലങ്ങളിലൊന്നായ പാമ്പൻ പാലം 1914ൽ ആണ് നിർമിച്ചത്. കൂടാതെ ചരിത്രപരമായ പ്രാധാന്യവുമുണ്ട്.പ്രധാന ഭൂപ്രദേശത്ത് നിന്ന് ദ്വീപിലേക്ക് പോകുന്ന ഈ പാലം ഇരുവശത്തും തിരമാലകളുള്ള കടലിനു മുകളിലൂടെ സഞ്ചരിക്കാൻ ഒരു ട്രെയിനിനെ അനുവദിക്കുന്നു. മോശം കാലാവസ്ഥ, ചുഴലിക്കാറ്റുകളുടെ സാദ്ധ്യത തുടങ്ങിയവ ഈ മേഖലയെ തകർക്കാറുണ്ട്. 1964ൽ ഉണ്ടായ ചുഴലിക്കാറ്റിലും റെയിൽപാത തകർന്നിട്ടുണ്ട്.The post ദിവസത്തിൽ രണ്ടുതവണ അപ്രത്യക്ഷമാകുന്ന റെയിൽപാതയോ; ഇന്ത്യയിൽ എവിടെയാണെന്നറിയാമോ? appeared first on Kairali News | Kairali News Live.