കേരളം ചുട്ട് പഴുക്കുകയാണ്. കനത്ത ചൂടിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഇതിൽ പ്രധാനമാണ്. ഇനി എന്താണ് സൂര്യാഘാതവും സൂര്യാതപവുമെന്ന് അറിയേണ്ടേ. ഇത് അറിഞ്ഞിരിക്കുക കൂടി ഈ വേനൽ കാലത്ത് പ്രധാനമാണ്. എന്നാലെ ഇതെങ്ങെനെ പ്രതിരോധിക്കാമെന്നും എന്തൊക്കെ ശുശ്രൂഷ നടത്തണമെന്നും നമുക്ക് അറിയാൻ പറ്റൂ.എന്താണ് സൂര്യാഘാതംസൂര്യാഘാതമെന്നത് അമിതമായ ചൂട് കൊണ്ട് നമ്മുടെ ശരീര താപ നില വർധിക്കുന്നതും ഉയർന്ന താപനിലയെ ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ഇത് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. ഇത് അല്പം പ്രശ്നമാണെന്ന് ചുരുക്കം. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം, തല വേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, പേശീ വേദന, അബോധാവസ്ഥ എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങൾ. ഇത് അപകടകാരിയാണെന്ന് പറഞ്ഞല്ലോ. ചിലപ്പോൾ ജീവൻ നഷ്ടപ്പെടുന്നതിന് വരെ സൂര്യാഘാതം കാരണമായേക്കാം. ശരീരത്തിലെ ജലാംശവും ലവണവും പെട്ടെന്ന് ഇല്ലാതാകുന്നതാണ് ഇതിന് കാരണമാകുന്നത്.Also read: ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് കഴിക്കാമോ? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ…എന്താണ് സൂര്യാതപംസൂര്യാതപം എന്നത് അമിതമായ ചൂടും വെയിലും കാരണം ശരീരത്തിന് മുകളിൽ പൊള്ളലുകൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതും ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.The post പുറത്ത് നല്ല ചൂടാണ്; എന്താണ് സൂര്യാഘാതവും സൂര്യാതപവും തമ്മിലുള്ള വ്യത്യാസം ? അറിയാം… appeared first on Kairali News | Kairali News Live.