പുറത്ത് നല്ല ചൂടാണ്; എന്താണ് സൂര്യാഘാതവും സൂര്യാതപവും തമ്മിലുള്ള വ്യത്യാസം ? അറിയാം…

Wait 5 sec.

കേരളം ചുട്ട് പഴുക്കുകയാണ്. കനത്ത ചൂടിൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഇതിൽ പ്രധാനമാണ്. ഇനി എന്താണ് സൂര്യാഘാതവും സൂര്യാതപവുമെന്ന് അറിയേണ്ടേ. ഇത് അറിഞ്ഞിരിക്കുക കൂടി ഈ വേനൽ കാലത്ത് പ്രധാനമാണ്. എന്നാലെ ഇതെങ്ങെനെ പ്രതിരോധിക്കാമെന്നും എന്തൊക്കെ ശുശ്രൂഷ നടത്തണമെന്നും നമുക്ക് അറിയാൻ പറ്റൂ.എന്താണ് സൂര്യാഘാതംസൂര്യാഘാതമെന്നത് അമിതമായ ചൂട് കൊണ്ട് നമ്മുടെ ശരീര താപ നില വർധിക്കുന്നതും ഉയർന്ന താപനിലയെ ശരീരത്തിന് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ഇത് പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. ഇത് അല്പം പ്രശ്നമാണെന്ന് ചുരുക്കം. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം, തല വേ​ദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, പേശീ വേദന, അബോധാവസ്ഥ എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങൾ. ഇത് അപകടകാരിയാണെന്ന് പറഞ്ഞല്ലോ. ചിലപ്പോൾ ജീവൻ നഷ്ടപ്പെടുന്നതിന് വരെ സൂര്യാഘാതം കാരണമായേക്കാം. ശരീരത്തിലെ ജലാംശവും ലവണവും പെട്ടെന്ന് ഇല്ലാതാകുന്നതാണ് ഇതിന് കാരണമാകുന്നത്.Also read: ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് കഴിക്കാമോ? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ…എന്താണ് സൂര്യാതപംസൂര്യാതപം എന്നത് അമിതമായ ചൂടും വെയിലും കാരണം ശരീരത്തിന് മുകളിൽ പൊള്ളലുകൾ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതും ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.The post പുറത്ത് നല്ല ചൂടാണ്; എന്താണ് സൂര്യാഘാതവും സൂര്യാതപവും തമ്മിലുള്ള വ്യത്യാസം ? അറിയാം… appeared first on Kairali News | Kairali News Live.