തല കൊണ്ടുള്ള ആ കിക്ക് അത്ര നല്ലതല്ല; ഫുട്ബോളിലെ ‘ഹെഡിങ്’ അപകടകരം, പന്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നത് നല്ലതോ ?

Wait 5 sec.

കാൽപ്പന്തുകളിയിലെ മാജിക്കിനെ സ്നേഹിക്കാത്തവരായി ആരുമുണ്ടാകില്ല. നാട്ടിലെ ​ഗ്രൗണ്ടുകളിൽ കളിച്ച് പഠിച്ച് അങ്ങ് ലോകം അറിയപ്പെടുന്ന ക്ലബുകളിൽ ഇടം നേടിയവർ നിരവധിയാണ്. പല താരങ്ങളും പുറത്തെടുക്കുന്ന കളിയിലെ മൂവുകൾ ആരെയും കോരിത്തരിപ്പിക്കുന്നവയാണ്. അത്തരത്തിൽ ഒന്നാണ് ഹെഡിങ്, അതായത് പന്ത് തലകൊണ്ട് തട്ടുന്നത്. സംഭവം ആളുകളെ ആകർഷിക്കുന്നതും മത്സരം വിജയിക്കാനും ​ഗോൾ കൊയ്യാനും നല്ലതാണെങ്കിലും ഇത് ഉണ്ടാക്കുന്ന ആരോ​ഗ്യപരമായ ബുദ്ധിമുട്ട് എടുത്തു പറയേണ്ടതാണ്. പന്ത് തലകൊണ്ട് തട്ടുന്നത് തലച്ചോറിൽ കനത്ത ഊർജ്ജ തരംഗങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇത് വെടിയുണ്ടയേൽക്കുമ്പോഴോ സ്ഫോടനങ്ങൾ നടക്കുമ്പോഴോ ഉണ്ടാകുന്ന ആഘാതത്തിന് സമാനമാണെന്നും ആണ് പുതിയ ഗവേഷണം. ലഫ്‌ബറോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പന്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നതിലൂടെ തലച്ചോറിലേക്കുള്ള ഈ ആഘാതം കുറയ്ക്കാൻ കഴിയുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.ഫുട്ബോൾ അസോസിയേഷന്റെ പിന്തുണയോടെ ആണ് അവർ ഇത്തരത്തിൽ ഒരു പഠനം നടത്തിയിരിക്കുന്നത്. ചില ഫുട്ബോൾ പന്തുകൾ മറ്റ് പന്തുകളെ അപേക്ഷിച്ച് 55 മടങ്ങ് വരെ കൂടുതൽ ആഘാതം തലച്ചോറിലുണ്ടാക്കുന്നുണ്ടെന്ന് ആണ് അവർ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ വിവിധ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന പന്തുകൾ ഉപയോഗിച്ചായിരുന്നു ഈ ഗവേഷണം. ഇതിനായി അത്യാധുനികമായ ഒരു കൃത്രിമ മനുഷ്യത്തല ഇവർ നിർമിക്കുകയും മത്സരവേഗതയിൽ തന്നെ പന്തുകൾ ഇതിൽ ഇടിപ്പിക്കുകയും ചെയ്തു. പന്തിന്റെ രൂപകൽപ്പന, വേഗത, അത് നനഞ്ഞതാണോ അല്ലയോ തുടങ്ങിയ കാര്യങ്ങളാണ് ആഘാതത്തിന്റെ തീവ്രതയെ നിശ്ചയിക്കുന്നത്.ALSO READ: സെഞ്ച്വറി വീരൻ സഞ്ജു; അപൂർവ റെക്കോർഡുമായി മലയാളിതാരംപന്ത് ഹെഡ് ചെയ്യുമ്പോൾ തലച്ചോറിന്റെ മുൻഭാഗത്തേക്ക് ഊർജ്ജം തള്ളിക്കയറുന്ന ഒരു പ്രത്യേക മർദ്ദ തരംഗം ഉണ്ടാകുന്നതായി ഇവർ നിരീക്ഷിച്ചു. സൈനികർക്ക് സ്ഫോടനങ്ങളിൽ നിന്നും വെടിയുണ്ടകളിൽ നിന്നും ഏൽക്കുന്ന ആഘാതത്തിന് സമാനമായ അളവിലാണ് പലപ്പോഴും ഈ ഊർജ്ജമെന്ന് ആ ഗവേഷണത്തിലെ മുഖ്യ ഗവേഷകൻ ഡോ ഇവാൻ ഫിലിപ്സ് പറഞ്ഞു.പല ഫുട്ബോൾ താരങ്ങൾക്കിടയിലും പൊതുവെ കാണപ്പെടുന്ന മറവിരോഗം തലച്ചോറിനെ ബാധിക്കുന്ന സിടിഇ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ഹെഡിംഗിന് നേരിട്ട് ബന്ധമുണ്ടെന്ന സംശയം തന്നെയാണ് ഈ പഠനങ്ങളിലൂടെ കൂടുതൽ ശക്തമായിരിക്കുന്നത്. മുൻ പ്രീമിയർ ലീഗ് താരങ്ങളായ ഗോർഡൻ മക്വീൻ, ജെഫ് ആസ്റ്റിൽ തുടങ്ങിയവരുടെ മരണം ഹെഡിംഗ് മൂലമുണ്ടായ തലച്ചോറിലെ ക്ഷതം കാരണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.റിട്ടയർ ചെയ്ത താരങ്ങളിൽ കാണപ്പെടുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ പുതിയ കണ്ടെത്തൽ നൽകും. നിലവിൽ 11 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫുട്ബോളിൽ ഹെഡിംഗ് നടത്തുന്നതിന് ഫുട്ബോൾ അസോസിയേഷൻ ഘട്ടം ഘട്ടമായുള്ള നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രൊഫഷണൽ താരങ്ങളുടെ പരിശീലനത്തിലും ഹെഡിംഗിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.The post തല കൊണ്ടുള്ള ആ കിക്ക് അത്ര നല്ലതല്ല; ഫുട്ബോളിലെ ‘ഹെഡിങ്’ അപകടകരം, പന്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തുന്നത് നല്ലതോ ? appeared first on Kairali News | Kairali News Live.