പെരുമ്പാവൂരുകാരനായ ജയറാമിന് തമിഴ്നാട്ടിൽ വോട്ടോ?വിശദീകരണവുമായി മകൻ കാളിദാസ്

Wait 5 sec.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്. തമിഴ് സിനിമാതാരങ്ങൾ വോട്ട് രേഖപ്പെടുത്താനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെ മലയാളികളെ ഒന്നടങ്കം അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു നടൻ ജയറാമും കുടുംബവും തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ ഒരുപോലെ സംശയത്തിനും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ജയറാമും ഭാര്യ പാർവതിയും മകനും നടനുമായ കാളിദാസ് ജയറാമും മരുമകൾ തരിണിയും വോട്ട് ചെയ്യാനെത്തിയിരുന്നു. പെരുമ്പാവൂരുകാരനായ ജയറാമിനും കുടുംബത്തിനും തമിഴ്നാട്ടിൽ എങ്ങനെ വോട്ട് വന്നെന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി കാളിദാസ് ജയറാം രം​ഗത്തെത്തിയിരിക്കുകയാണ്.also read: ‘ഇത് സിനിമ ഷൂട്ടിങ് സ്ഥലമല്ല, ഡ്രാമ ഒ‍ഴിവാക്കൂ’: തമി‍ഴ് നടീ നടന്മാർക്കെതിരെ ആഞ്ഞടിച്ച് സിമ്രാൻ ഒരു വ്ളോ​ഗറുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് കാളിദാസ് വ്യക്തത വരുത്തിയിരിക്കുന്നത്. ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്, അത്രയേ ഉള്ളൂ. ഞാൻ താമസിക്കുന്നത് അവിടെയാണ്. അതിനാലാണ് അവിടെ വോട്ട് ചെയ്യുന്നത്. എന്നാണ് കാളിദാസ് പറഞ്ഞത്. നടൻമാരായ ദുൽഖർ സൽമാനും റഹ്മാനും നടി ഉ‌‌ർവശിയും ​ഗായിക കെ എസ് ചിത്രയും തമിഴ്നാട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്.The post പെരുമ്പാവൂരുകാരനായ ജയറാമിന് തമിഴ്നാട്ടിൽ വോട്ടോ?വിശദീകരണവുമായി മകൻ കാളിദാസ് appeared first on Kairali News | Kairali News Live.