കാണ്‍പൂരിൽ പിതാവിൻ്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യാക്കുറിപ്പ് എ‍ഴുതിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കാണ്‍പൂർ സ്വദേശിയായ പിയാൻഷു (23) ആണ് തൻ്റെ അച്ഛനെതിരെ ആത്മഹത്യാക്കുറിപ്പെ‍ഴുതിയതിന് ശേഷം ജീവനൊടുക്കിയത്. കുട്ടിക്കാലം മുതലേ തന്നെ മാനസികമായും ശാരീരികമായും അച്ഛൻ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവാവ് തൻ്റെ ആത്മഹത്യാക്കുറിപ്പിൽ എ‍ഴുതി.വക്കീലായി അച്ഛനോടൊപ്പം പ്രാക്ടീസ് ചെയ്ത് വരികെയാണ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. നിന്തരമായി തന്നെ വ്യക്തിഹത്യ നടത്താറുണ്ടെന്നും ചീത്ത വാക്കുകള്‍ തന്നെ വിളിക്കാറുണ്ടെന്നും യുവാവ് പറയുന്നു. ‘അച്ഛൻ എന്നെ വികലാംഗൻ, അശക്തൻ, എന്നിങ്ങനെ വിളിക്കാറുണ്ട്.’ പിയാൻഷു പറയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയുമായിരുന്നു. വീട്ടൽ നിന്ന് അടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയൽക്കാരുടെ മുന്നിൽവെച്ച് അധിക്ഷേപിക്കുമായിരുന്നു. പിയാൻഷു പറയുന്നു.ആറാം വയസിലാണ് പീഡനങ്ങള്‍ ആരംഭിക്കുന്നത്. ആരോടും പറയാതെ ഫ്രിഡ്ജിൽ നിന്ന് മാംഗോ ജ്യൂസെടുത്ത് കുടിച്ചതിന് പിന്നാലെ അച്ഛൻ തന്നെ വീടിന് പുറത്തേക്ക് വസ്ത്രങ്ങളില്ലാതെ അയച്ചു. സഹിച്ച് നിൽക്കാൻ ഇനിയും വയ്യാ. ഇനിയും പീഡനങ്ങള്‍ സഹിച്ച് നിൽക്കാൻ ക‍ഴിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തൻ്റെ മൃതദേഹം തൊടാൻ അച്ഛനെ അനുവദിക്കരുതെന്നും അവസാനമായി പിയാൻഷു തൻ്റെ ആത്മഹത്യാക്കുറിപ്പിൽ എ‍ഴുതി.The post ‘ഞാൻ തോറ്റു, അച്ഛൻ ജയിച്ചു; എൻ്റെ മൃതദേഹം തൊടാൻ അച്ഛനെ അനുവദിക്കരുത്’; കാണ്പൂരിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയതിന് പിന്നാലെ 23കാരൻ ജീവനൊടുക്കി appeared first on Kairali News | Kairali News Live.