മനാമ: ഇസ്‌ലാമിക് എജ്യൂക്കേഷണൽ ബോർഡിന് കീഴിൽ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 3, 4, 5 തീയതികളിൽ യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലായി നടന്ന അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാ ഫലം www.samastha.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.ഗൾഫ് മേഖലയിലെ 98 സെന്ററുകളിലായി പരീക്ഷ എഴുതിയ 2516 വിദ്യാർത്ഥികളിൽ 2503 പേർ ഉപരിപഠനത്തിന് അർഹത നേടി മികച്ച വിജയം കൈവരിച്ചു. 15 സൂപ്രണ്ടുമാരുടെയും 160 സൂപ്പർവൈസർമാരുടെയും മേൽനോട്ടത്തിലാണ് പരീക്ഷകൾ സുഗമമായി പൂർത്തിയാക്കിയത്.വിജയശതമാനം:അഞ്ചാം തരം: 98.27%ഏഴാം തരം: 99.03%പത്താം തരം: 99%പന്ത്രണ്ടാം തരം: 100%പുനർമൂല്യനിർണ്ണയത്തിന് (Re-valuation) താല്പര്യമുള്ളവർ ഏപ്രിൽ 25 മുതൽ മെയ് 3 വരെ നിശ്ചിത ഫീസ് സഹിതം സദർ മുഅല്ലിം മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിശ്ചിത ഫോറത്തിൽ വേണം അപേക്ഷകൾ നൽകാൻ.വിദ്യാർത്ഥികളെയും, പരീക്ഷാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹകരിച്ച അധ്യാപകർ, രക്ഷിതാക്കൾ, മാനേജ്‌മെന്റ് അംഗങ്ങൾ, ഐ.സി.എഫ് എജ്യൂക്കേഷൻ സമിതി എന്നിവരെയും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ട്രഷറർ സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങൾ, പരീക്ഷാ ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി എന്നിവർ അഭിനന്ദിച്ചു.The post സമസ്ത ഗൾഫ് സെക്ടർ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.