മലപ്പുറം അങ്ങാടിപ്പുറം പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) എന്ന കർഷകനെ വാഴത്തോട്ടത്തിലെ വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പന്നിശല്യം ഒഴിവാക്കാനായി സ്ഥാപിച്ച വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്തായി ചത്ത നിലയിൽ ഒരു പന്നിയെയും കണ്ടെത്തി. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഒരു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.