ഉഷ്ണം കടുക്കുന്നതോടെ ശീതളപാനീയങ്ങൾക്കുള്ള ആവശ്യകത വർധിക്കുകയാണ് നാട്ടിൽ. അതേസമയം കടകളിൽ നിന്നും ലഭിക്കുന്ന ജ്യൂസുകൾ കീശയെ കാലിയാകും എന്ന് മാത്രമല്ല ആരോഗ്യത്തെയും ബാധിച്ചേക്കാം. ഈ സാഹചര്യത്തിലാണ് വീട്ടിൽ ഉണ്ടാക്കാവുന്ന ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന ജാതിക്ക ജ്യൂസ് ശ്രദ്ധ നേടുന്നത്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജ്യൂസ് രുചിയിലും ആരോഗ്യഗുണങ്ങളിലും ശ്രദ്ധേയമാണ്.Also Read: മോദിയെ കുറിച്ചുള്ള വിവാദ പരാമർശം:മല്ലികാർജുൻ ഖാർഗെക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്ഉണ്ടാക്കുന്ന വിധം-ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.-ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.-ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നളാ തണുപ്പോടെ കുടിക്കുക.ഗുണങ്ങൾരുചിയോടൊപ്പം മറ്റു ചില ഗുണങ്ങളും ഈ പാനീയത്തിനു ഉണ്ട്. അസിഡിറ്റി പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ഈ പാനീയം സഹായകരമാകാമെന്നാണ് പരമ്പരാഗത വിശ്വാസം. കൂടാതെ ജാതിക്കയിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും ഉള്ളതിനാൽ ശരീരത്തിലെ ചില രോഗാവസ്ഥകൾ പരിഹരിക്കാൻ ഈ പാനീയം സഹായിക്കും.The post ഉഷ്ണം സഹിക്കാൻ പറ്റുന്നില്ലേ? ഈ ജ്യൂസ് ഒന്ന് പരീക്ഷിച്ചു നോക്കൂ appeared first on Kairali News | Kairali News Live.