ദീർഘകാലം പൊലീസ് യൂണിഫോം ധരിച്ച് സേനയെ നയിച്ച ഒരു വ്യക്തി പൊലീസ് പുല്ലാണ് എന്ന് പറയുന്നതിലൂടെ പോലീസ് സേനക്ക് തന്നെ കളങ്കമുണ്ടാക്കിയിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് പികെ ശ്രീമതി ടീച്ചർ. കഴിഞ്ഞ ദിവസം പൊലീസിനെതിരെ മുദ്രാവാക്യവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ നിരത്തിലിറങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിലാണ് പി കെ ശ്രീമതി ടീച്ചർ പ്രതികരിച്ചിരിക്കുന്നത്. ഇതിൽ വിരമിച്ച ഉന്നതരായ പൊലീസ് ഓഫീസേർസിൻ്റെ പ്രതികരണം എന്താണെന്ന് അറിയണമെന്നും ശ്രീമതി ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.Also read: ബിജെപിയിൽ കലഹം രൂക്ഷം; വടകരയിൽ നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം, സി ആർ പ്രഫുൽ കൃഷ്ണൻ്റെ കോലം കത്തിച്ചുഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംമുൻ ഡി. ജി . പി. ശ്രീലേഖയുടെ ശ്രദ്ധക്ക് .പോലീസിനെ പോടാ എന്ന് തന്നെ വിളിക്കുന്നത് തെറ്റാണ് എന്ന് അറിയാത്ത ആളല്ലല്ലോ താങ്കൾ. പോലീസ് ഞങ്ങൾക്ക് പുല്ലാണ് എന്നുകൂടി പറയുന്ന മുൻ. ഡിജി. പി. ശ്രീലേഖയെ സോഷ്യൽ മീഡിയയിൽ കണ്ട് ആരാണ് ലജ്ജിച്ചു തല താഴ്ത്തി പോകാത്തത്?വായിൽനിന്നു വീണ കഫം താങ്കളുടെ മുഖത്ത് തന്നെ യാണ് വീണതെന്ന് ഓർക്കുക. ദീർഘകാലം പോലീസ് യൂണിഫോം ധരിച്ച് സേനയെ നയിച്ച ഒരു വ്യക്തി പൊലീസ് പുല്ലാണ് എന്ന് പറയുന്നതിലൂടെ പോലീസ് സേനക്ക് തന്നെ കളങ്കമുണ്ടാക്കിയിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. വിരമിച്ച ഉന്നതരായ പോലീസ് officers ന്റെ പ്രതികരണം (അവർ ഏത് രാഷ്ട്രീയക്കാരായാലും) എന്താണെന്ന് അറിയാൻ എല്ലാർക്കും താല്പര്യമുണ്ടാകുംThe post ആർ ശ്രീലേഖ ‘പൊലീസ് പുല്ലാണെ’ന്ന് പറയുന്നത് സേനക്ക് തന്നെ കളങ്കമുണ്ടാക്കിയിരിക്കുന്നു: പി കെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.