ബലാത്സംഗവും നിർബന്ധിത ഭ്രൂണഹത്യയുമുൾപ്പെടെ നടത്തി നിയമ നടപടികൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തി നേരിൽ കണ്ട് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്. നിയമ നടപടികൾ നേരിടുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ഇപ്പോഴും കോൺഗ്രസ് നേതാക്കളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തുന്നുമുണ്ട്. കോൺഗ്രസിൻ്റെ പലപരിപാടികൾക്ക് പിന്നിലും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരോക്ഷ ഇടപെടലുകളുമുണ്ട്. സമ്മർദ്ദത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും രാഹുലിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ സ്ഥാനാർഥി കൂടിയായ സി ആർ മഹേഷ് രാഹുൽ മാങ്കൂട്ടത്തിലിനെ നേരിൽ കണ്ടത്. Also read: ബിജെപിയിൽ കലഹം രൂക്ഷം; വടകരയിൽ നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം, സി ആർ പ്രഫുൽ കൃഷ്ണൻ്റെ കോലം കത്തിച്ചുസ്ത്രീ സുരക്ഷയെന്ന് പറയുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും രാഹുലിനെപ്പോലെയുള്ളവരെ ഇപ്പോഴും സംരക്ഷിക്കുന്നത് സ്ത്രീ സുരക്ഷയ്ക്ക് എതിരാണെന്നും ജനങ്ങൾ പറയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലും സി ആർ മഹേഷും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം രാഹുൽ തന്നെയാണ് ഫേസ്ബുക്കിൽ പങ്കു വച്ചതും ‘ചേർത്ത് നിർത്തിയവൻ’ എന്നുൾപ്പെടെയാണ് രാഹുൽ ഇതിൽ കുറിച്ചിരിക്കുന്നത്. ഇതിൻ്റെ കമൻ്റുകളിലും ജനങ്ങൾ രാഹുലുനും സി ആർ മഹേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ നടപടികളിലും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്.The post ബലാത്സംഗക്കേസിൽ പുറത്താക്കപ്പെട്ട് നിയമ നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തിക്കണ്ട് സി ആർ മഹേഷ് appeared first on Kairali News | Kairali News Live.