ഏപ്രില്‍ മാസം അവസാനിക്കാറായിട്ടും സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യമാണ്. ചുരുക്കം ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നുതന്നെയാണ് നിന്നിരുന്നത്. മാസാവസാനം ആയിരിക്കെ വില കുറയുമോയെന്നാണ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഉറ്റുനോക്കുന്നത്.1,11,000 രൂപയ്ക്ക് മുകളിലായിരുന്നു ഒരി പവന്‍ സ്വര്‍ണത്തിനു ഏപ്രില്‍ മാസം ഭൂരിഭാഗം ദിവസങ്ങളിലെയും സ്വര്‍ണവില. ഇന്നലെ 280 രൂപയാണ് സ്വര്‍ണത്തിനു കൂടിയത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ നിരാശരാക്കിയതായിരുന്നു ഇത്. ആഴ്ചയുടെ തുടക്കത്തില്‍ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായിരുന്നു ഇക്കാര്യം.Also Read: പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസ് പോയി ! ഉപഭോക്താക്കൾക്ക് ഇനി പണം കിട്ടുമോ ?അതിനാല്‍, ചൊവ്വാഴ്ച സ്വര്‍ണവില കൂടുമോ കുറയുമോ എന്നാണ് സ്വര്‍ണപ്രേമികള്‍ ഉറ്റുനോക്കിയിരുന്നത്. അവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചൊവ്വാഴ്ചത്തെ വില പുറത്തുവന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1040 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവനു 1,12,200 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിനു 14,025 രൂപയുമായി. വില കുറഞ്ഞതു സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണ്.The post സ്വര്ണവിലയില് വന് ഇടിവ്; അറിയാം ഇന്നത്തെ നിരക്ക് appeared first on Kairali News | Kairali News Live.