ബെംഗളുരുവിന് സമീപം രാംനഗരയില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

Wait 5 sec.

ബെംഗളുരു| ബെംഗളുരുവിന് സമീപം രാംനഗരയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി ടി(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.ഇരുവരും ബെംഗളുരുവിലേക്ക് പോവുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ച ആള്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.