സർവ്വത്ര അവതാളത്തിൽ… തിരുവനന്തപുരത്ത് കുന്നുകൂടി മാലിന്യം, റെയിൽവേ പാർക്കിങ്ങിൽ തീ പടർന്നു; ഒഴിവായത് വൻ ദുരന്തം

Wait 5 sec.

ബിജെപിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭ മാലിന്യനിർമാർജനം അടക്കമുള്ള വിഷയങ്ങളിൽ അലംഭാവം തുടരുന്നതോടെവലിയ ഭീഷണിയാണ് നഗരം നേരിടുന്നത്. തമ്പാനൂരിൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിനു സമീപത്തെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. വാഹനങ്ങളിലേക്ക് പടരുന്നതിനു മുൻപ് തീ അണക്കാനായതോടെ വലിയ ദുരന്തമാണ് ഒഴിവായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാലിന്യം നീക്കാൻ നഗരസഭ തയ്യാറാകുന്നില്ല എന്നാണ് റെയിൽവേയുടെ പരാതി.തമ്പാനൂർ മേൽപ്പാലത്തിനും റെയിൽവേ പാർക്കിങ്ങ് ഏരിയയ്ക്കും ഇടയിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരമാണ് നിലവിൽ റെയിൽവേ സ്റ്റേഷന് തന്നെ ഭീഷണിയായി നിൽക്കുന്നത്. മാലിന്യത്തിൽ നിന്ന് പടർന്നു പിടിച്ച തീ പാർക്കിങ്ങ് ഏരിയയ്ക്ക് അകത്തേക്ക് വ്യാപിച്ചത് പരിഭ്രാന്തി പരത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഇടമാണിത്. എന്നാൽ വാഹനങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തീ അണയ്ക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കി.Also read: ‘കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർ​ഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐതിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യ ശേഖരണം അവതാളത്തിലായതോടെ വലിയ ബുദ്ധിമുട്ടിലാണ് നഗരവാസികൾ. പിന്നാലെ നഗരത്തിന്റെ മുക്കും മൂലയും മാലിന്യ കൂമ്പാരങ്ങളാവുകയാണ്. റെയിൽവേ സ്റ്റേഷന് മുന്നിലെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് ന​ഗരസഭയ്ക്ക് റെയിൽവേ കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. പുതുതായി ഭരണത്തിലേറിയ ബിജെപി ഭരണസമിതി മാലിന്യം ഫലപ്രദമായി നിർമാർജനം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാവുകയാണ്.The post സർവ്വത്ര അവതാളത്തിൽ… തിരുവനന്തപുരത്ത് കുന്നുകൂടി മാലിന്യം, റെയിൽവേ പാർക്കിങ്ങിൽ തീ പടർന്നു; ഒഴിവായത് വൻ ദുരന്തം appeared first on Kairali News | Kairali News Live.