ആവേശമായി ബം​ഗാൾ… മീനാക്ഷി മുഖർജി മുതൽ ആഫ്രിം ബീഗം ശിൽപ്പി വരെ; സിപിഐഎമ്മിന് കരുത്തായി യുവ തലമുറ

Wait 5 sec.

ബംഗാളിൽ സിപിഐഎമ്മിന് കരുത്തായിരിക്കുകയാണ് യുവ തലമുറ. ബംഗാളിലെ സിപിഐഎം മുഖമായ മീനാക്ഷി മുഖർജി മുതൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയ ആഫ്രിം ബീഗം ശിൽപ്പി വരെ ഇടത് പക്ഷത്തിൻ്റെ കരുത്താണ്. ദീപ്ഷിത ധർ, മയൂഖ് ബിശ്വാസ് ഇങ്ങനെ നീളുന്നതാണ് ബംഗാളിൽ തിരിച്ചു വരവ് നടത്തുന്ന സിപിഐഎമ്മിൻ്റെ യുവ തലമുറയുടെ പട്ടിക.2011ലെ തിരിച്ചടിക്ക് ശേഷം സിപിഐഎം സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ ബംഗാളിൽ ഇടത് റാലികളിൽ ഒഴുകിയെത്തുന്ന ആൾക്കൂട്ടം.യുവനേതാക്കളെ അടക്കം വളർത്തെടുത്ത് പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ആണ് സിപിഐഎം. നിരവധി സമരങ്ങളിലൂടെ വളർന്നു വന്ന ബംഗാളിൽ സിപിഐഎം തലയെടുപ്പുള്ള നേതാവായി മാറിയ മീനാക്ഷി മുഖർജി ഇന്ന് ബംഗാളിൽ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആയ നേതാവ് ആണ്. സിപിഐഎമ്മിൻ്റെ മുഖമായി മീനാക്ഷി മാറിക്കറിക്കഴിഞ്ഞു. മീനാക്ഷി മുഖർജിയുടെ വാക്കുകൾ കേൾക്കാൻ എത്ര വൈകിയാലും ബംഗാൾ ജനത ഇന്ന് കാത്തിരിക്കും. ഉത്തർപാര മണ്ഡലത്തിൽ നിന്നാണ് മീനാക്ഷി മുഖർജി ജനവിധി തേടുന്നത്. മീനാക്ഷിക്ക് പുറമേ ഒരു കൂട്ടം യുവാക്കളും സിപിഐഎമ്മിൻ്റെ പ്രധാന മുഖങ്ങൾ ആവുകയാണ് ബംഗാളിൽ. മലയാളികൾക്ക് ഏറെ സുപരിചിതയായ ദീപ്ഷിത ധർ ഉത്തർ ഡം ഡം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.Also read: മർദ്ദനങ്ങൾക്ക് തകർക്കാനാകാതെ… ഉത്തരാഖണ്ഡിൽ ആളിപ്പടർന്ന് തൊഴിലാളി സമരംഎസ്എഫ്ഐ മുൻ അഖിലേന്ത്യ സെക്രട്ടറി മയൂഖ് ബിശ്വാസ് ഡം ഡം മണ്ഡലത്തിൽ മത്സരിക്കുമ്പോൾ സിപിഐഎമ്മിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയ അഫ്രീൻ ബീഗം ശിൽപ്പി ബാലിഗഞ്ച് മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. വലിയ ജനപിന്തുണയും സ്വീകാര്യതയും തന്നെയാണ് ഇവരുടെ റാലികൾക്ക് ബംഗാളിൽ ലഭിക്കുന്നതും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ധ്രുവ ജോതി ഷഹ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ദേബ് രാജ് ബർമ്മൻ, ഡിവൈഎഫ്‌ഐ നേതാവ് കലാന്തൻ ദാസ്ഗൂപ്ത എന്നിങ്ങനെ നീളുന്നതാണ് യുവ സ്ഥാനാർത്ഥികളുടെ പട്ടിക.The post ആവേശമായി ബം​ഗാൾ… മീനാക്ഷി മുഖർജി മുതൽ ആഫ്രിം ബീഗം ശിൽപ്പി വരെ; സിപിഐഎമ്മിന് കരുത്തായി യുവ തലമുറ appeared first on Kairali News | Kairali News Live.