നിതിൻരാജിന്റെ മരണം: ഹർത്താൽ തുടങ്ങി; വാഹനങ്ങൾ തടയില്ല, കടകൾ അടപ്പിക്കില്ല

Wait 5 sec.

തിരുവനന്തപുരം / കൊച്ചി / പാലക്കാട് / മലപ്പുറം ∙ കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലും വിവിധ ദലിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന തല ഹർത്താൽ തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹർത്താൽ. ബസ്സുകളോ മറ്റു വാഹനങ്ങളോ നിർബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും ആക്‌ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.