രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍

Wait 5 sec.

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുക്കോണ്‍. ഒരു സിനിമയ്ക്ക് 15 മുതല്‍ 30 കോടി രൂപ വരെയാണ് ദീപിക ഒരു സിനിമയ്ക്ക് കൈപ്പറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ദീപികയുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും വന്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനെയാണ് ദീപിക വിവാഹം ചെയ്തത്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ ഗര്‍ഭധാരണം പുറത്തുവിട്ടശേഷം പൊതുയിടത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ദീപിക.ചൊവ്വാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ ഭര്‍ത്താവ് രണ്‍വീറിനൊപ്പമാണ് ദീപികയെ കാണപ്പെട്ടത്. അയഞ്ഞ നീലഷര്‍ട്ടും നീലപാന്റും മഞ്ഞഷൂസുമാണ് ദീപികയുടെ വേഷം. സണ്‍ഗ്ലാസ് അണിഞ്ഞ ദീപിക കൈയ്യില്‍ കറുത്ത ഹാന്‍ഡ്ബാഗും കരുതിയിട്ടുണ്ട്. തൊട്ടുപിറകില്‍ ദീപികയ്ക്ക് സുരക്ഷയുറപ്പാക്കുന്ന വിധത്തിലാണ് രണ്‍വീര്‍. അയഞ്ഞ വെള്ള നിറത്തിലുള്ള ടീഷര്‍ട്ടും കാര്‍ഗോ പാന്റും സണ്‍ഗ്ലാസുമാണ് രണ്‍വീറിന്റെ വേഷം. Also Read: വിവാഹ ദിനത്തിൽ ബ്ലഷ് പിങ്ക് ലുക്കിൽ തിളങ്ങിയ താരസുന്ദരി; ആരാണ് മെഹ്റിൻ പിർസാദ്ഗര്‍ഭിണിയായതിനാല്‍ ഏറെ കരുതലോടെയായിരുന്നു രണ്‍വീര്‍ ദീപികയുമായി വിമാനത്താവളത്തിലേക്ക് എത്തിയത്. കാറില്‍നിന്ന് ദീപികയെ കൈപിടിച്ച് ഇറക്കിയ രണ്‍വീര്‍ സാവധാനം വിമാനത്താവളത്തിനകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ ആദ്യമായി പൊതുയിടത്തില്‍ എത്തിയ ദീപികയ്ക്ക് ആശംസയുമായി ആരാധകരും രംഗത്തെത്തി.ഗര്‍ഭിണിയായ ദീപികയെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ കാണിച്ച കരുതലിനു രണ്‍വീറിനെയും ആരാധകര്‍ പ്രശംസിച്ചിട്ടുണ്ട്. ഈമാസം ആദ്യമാണ് താന്‍ രണ്ടാമതും ഗര്‍ഭിണിയായ വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ദീപിക പുറത്തുവിട്ടത്. ദീപികയുടെ ആദ്യത്തെ കുട്ടി പെണ്‍കുഞ്ഞാണ്. ദുവ പദുക്കോണ്‍ സിങ് എന്ന കുഞ്ഞിന്‍റെ ചിത്രങ്ങള്‍ ദീപിക മുന്‍പ് പുറത്തുവിട്ടിരുന്നു.The post രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍ appeared first on Kairali News | Kairali News Live.